കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാ, ടാറ്റൂ സെന്ററുകൾക്കെതിരെ കർശന നടപടിക്ക് നീക്കം; മേയറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വ്യവസായ വകുപ്പിന്റെ എം.എസ്.എം.ഇ ഇൻ-പ്രിൻസിപ്പിൾ അപ്രൂവലിന്റെ മറവിൽ നഗരസഭാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാ, ടാറ്റൂ സെന്ററുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മേയറുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ വെച്ച് യോഗം ചേർന്നു.
കോർപ്പറേഷൻ ലൈസൻസില്ലാതെയും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയുമാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നും, പരിശോധനയ്ക്ക് എത്തുമ്പോൾ വ്യവസായ വകുപ്പിന്റെ അനുമതിപത്രം കാണിച്ച് നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പരാതികൾക്ക് ഇടയാക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ ലഭിക്കാത്തത് കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ അംഗീകാരമില്ലാതെ ടാറ്റൂ സെന്ററുകൾ പ്രവർത്തിക്കുന്നതും യോഗത്തിൽ ചർച്ചയായി.
കെ-സ്വിഫ്റ്റ് പോർട്ടൽ വഴി സംരംഭകരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ അടിസ്ഥാനത്തിൽ മാത്രമാണ് താൽക്കാലിക അംഗീകാരം നൽകുന്നതെന്നും, കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങളോ മറ്റ് നിയമലംഘനങ്ങളോ ഉള്ള സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്നും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കെ-സ്വിഫ്റ്റ് പോർട്ടൽ വഴി അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തൽ അടിസ്ഥാനത്തിലാണ് നിലവിൽ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നതെന്നും, ആയതുകൊണ്ടുതന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് സോഫ്റ്റ്‌വെയറിൽ പരിമിതികൾ ഉണ്ടെന്നും ആയതിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും വ്യവസായ വകുപ്പ് പ്രതിനിധി യോഗത്തിൽ അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങളോ മറ്റ് നിയമലംഘനങ്ങളോ ഉള്ള സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷൻ ആയ സിംഗിൾ വിൻഡോ ക്ലിയറ ൻ സ് ബോർഡിന് വ്യവസ്ഥയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോർപ്പറേഷൻ പരിധിയിൽ ഇത്തരത്തിൽ ഉള്ള അനുമതിയോടെ മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പൂർണ്ണമായ പട്ടിക അടിയന്തരമായി നൽകാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടു. ഈ പട്ടിക ലഭിച്ച ശേഷം ചട്ടലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലാ കളക്ടർ അധ്യക്ഷനായ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് മുഖേന അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ യോഗത്തിൽ തീരുമാനിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി , ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ , കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!