കുറ്റ്യാട്ടൂർ: പത്താംമൈലിൽ ഉച്ചയ്ക്കുണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രദേശത്ത് വ്യാപക നാശനഷ്ടം. പ്രദേശത്തെ നാല് വീടുകൾക്കാണ് മിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു.
പത്താംമൈൽ സ്വദേശി പാപ്പിനിശ്ശേരി മാധവന്റെ വീടിനാണ് മിന്നലിൽ കൂടുതൽ നാശനഷ്ടമുണ്ടായത്. ശക്തമായ ആഘാതത്തിൽ വീടിന്റെ വയറിങ് പൂർണമായി കത്തിയമർന്നു. ടി.വി., വാട്ടർ മോട്ടോർ തുടങ്ങി വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നശിച്ച നിലയിലാണ്. കെട്ടിടത്തിനും നേരിയ തോതിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്. മാധവന്റെ വീടിന് പുറമെ സമീപത്തുള്ള മറ്റ് മൂന്ന് വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലേറ്റ് കത്തിയമർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

