കണ്ണാടിപറമ്പ : ചെഗുവേര സെന്റർ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അംഗനവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് 12, 13 വാർഡുകളിലെ അംഗനവാടി കുട്ടികൾക്ക് കളറിങ് ബുക്കുകളും ക്രയോൺസുകളും വിതരണം ചെയ്തു.
വിവിധ അംഗനവാടികളിൽ നടന്ന വിതരണച്ചടങ്ങുകൾക്ക് സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകി:
പുല്ലൂപ്പി കടവ് അംഗനവാടി: വിദ്യ ജോൺ, ജോയ് എന്നിവർ ചേർന്ന് വിതരണം ഉദ്ഘാടനം ചെയ്തു.
അംബേദ്കർ ഗ്രാമം അംഗനവാടി: സുനിത പി.പി., രേഷ്മ എന്നിവർ നേതൃത്വം നൽകി.
പള്ളിപ്പുറം അംഗനവാടി: ജോയ് തോമസ് വിതരണം നിർവഹിച്ചു.
കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനും പ്രവേശനോത്സവം കൂടുതൽ വർണ്ണാഭമാക്കുന്നതിനുമായാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കരുതൽ പദ്ധതി നടപ്പിലാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

