കണ്ണൂർ: നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
എടക്കാട് പൊതുവാച്ചേരി സ്വദേശി അബ്ദുൾ മുനീറിനെയാണ് (31) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതിയാണ് ചൊവ്വ കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം പോയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഖിൽ ടി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു പി.വി, ലതീഷ് എം.എം, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത് വി.കെ, രതീഷ് സി, ബാബു മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

