ജന്തർ മന്ദിർസമരത്തിനു ഐക്യദാർഢ്യം സംഘടിപ്പിച്ചു

Kannadiparamba online news

.

പയ്യന്നൂർ:ഡൽഹിയിലെ ജന്തർ മന്ദിറിൽ ജനാധിപത്യം സംരക്ഷിക്കാൻ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി പെരുമ്പയിൽ ഉയരട്ടെ ജന്തർ മന്തിർ
സമരതെരുവിലെ പാട്ടും പറച്ചിലും
പരിപാടി സംഘടിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരനും കവിയുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു..ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് ജോ. സെക്രട്ടറി കെ. മനുരാജ് അധ്യക്ഷത വഹിച്ചു.
മുൻ മാധ്യമ പ്രവർത്തകനും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എം വി നികേഷ് കുമാർ , സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് ,പ്രശസ്ത സിനിമ താരം ബാബു അന്നൂർ, സിനിമ നാടക സംവിധായകൻ മനോജ് കാന ,സരിൻ ശശി,അനിഷ പി പി ,റഹിനേജ് സി വി ,ഷിജിൽ സി ,കെ മിഥുൻ,എന്നിവർ ഐക്യദാർഢ്യവുമായി സംസാരിച്ചു.
പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഉണ്ണി കാനായിയും വരനടനം ആർട്ടിസ്റ്റ് ലീജ ധിനൂപ് എന്നിവർ പ്രതിഷേധ ചിത്രങ്ങളും വരച്ചു..വിവിധ മേഖല കമിറ്റികളിലെ കലാ കാരന്മാരുടെ കലാ പരിപാടികളും
നാടൻപാട്ട് കലാകാരൻമാരായയ ജിത്തു കൊടക്കാടും അഭിജിത്ത് നടുവിലും ചേർന്ന് കൊട്ടും പാട്ടും നാടൻ പാട്ടുകളും അവതരിപ്പിച്ചു.പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്കിൽ ആറ് കേന്ദ്രങ്ങളിൽ ഉയരട്ടെ ജന്തർ മന്ദർ പരിപാടിയും
253 യൂണിറ്റ്കളിലും സമരങ്ങളെയും സമര കേന്ദ്രങ്ങളെയും വിലക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്
ജന്തർ മന്തർ സ്ക്വയറുകളും നിർമ്മിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!