കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി ഉത്സവം ഒക്ടോബർ 30-ന് വെള്ളിയാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. ചടങ്ങുകൾ പൂർവ്വാധികം ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടർ അറിയിച്ചു.
പ്രധാന ചടങ്ങുകൾ:
ഉച്ചയ്ക്ക് 1:30-ന്: ദൈവത്തെ മലയിറക്കൽ
വൈകുന്നേരം 5:30-ന്: ഊട്ടും വെള്ളാട്ടം
വൈകുന്നേരം 6:30 മുതൽ 9:30 വരെ: പ്രസാദ സദ്യ
ആചാരത്തനിമയോടെ നടക്കുന്ന പുത്തരി മഹോത്സവത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു. മുത്തപ്പതിരുസന്നിധിയിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

