ഗൃഹപ്രവേശന ചടങ്ങിനിടെ അക്രമം ആറു പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

വളപട്ടണം . ഗൃഹപ്രവേശന ചടങ്ങിനിടെയുണ്ടായ വാക്തർക്കത്തെ തുടർന്ന് അക്രമം പരാതിയിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കൽ കപ്പക്കടവിലെ കെ. ശ്രീജിത്തിൻ്റെ (52) പരാതിയിലാണ് ജനിൽ , ആദർശ് , സൗരവ് , റോഷിൻ തെനായി , മിഥുൻ സ്റ്റാൻലി, സായൂജ് എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. 25 ന് വൈകുന്നേരം 3 മണിക്ക് കപ്പക്കടവിലെ ഗൃഹപ്രവേശന ചടങ്ങിനിടെ പരാതിക്കാരൻ്റെ സുഹൃത്തുക്കളായ ജ്യോതിഷ്, ഷാജു,അഭിനവ് പവനൻ എന്നിവരെയാണ് സ്റ്റീൽ പാത്രം കൊണ്ടു മർദ്ദിക്കുകയുംതടയാൻ ചെന്ന പരാതിക്കാരനെ തള്ളിയിട്ട് കാലിന് പരിക്കേൽക്കുകയും സംഭവ ദിവസം രാത്രി 22 മണിക്ക് ഉപ്പായിച്ചാൽ വിനുസ്വാമിമഠത്തിനു സമീപം വെച്ച് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞു വരികയായിരുന്ന പരാതിക്കാരനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞ് നിർത്തി പ്രതികൾ ഹെൽമെറ്റ് കൊണ്ടും തെങ്ങിൻ്റെ മടല് കൊണ്ട് അടിച്ചും കാൽ കൊണ്ട് നിലത്തിട്ട് ചവിട്ടി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!