കണ്ണൂരിൽ സി.പി.എം. ബഹുജന റാലി ആവേശച്ചെങ്കടലായി 

Kannadiparamba online news

കണ്ണൂർ: കണ്ണൂർ സി.പി.എം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലി നഗരത്തിൽ ആവേശച്ചെങ്കടലായി. വൈകീട്ട് നാലിന് കളക്ടറേറ്റ് മൈതാനത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ച റാലിയിൽ അണിനിരക്കാൻ മൂന്നു മണിയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ പ്രവഹിച്ചു. നിശ്ചയിച്ച സമയമായപ്പോഴേക്കും മൈതാനവും നഗരവും പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ പ്രസക്തി വർധിച്ചുവരികയാണെന്ന് റാലി ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.

ജനാധിപത്യം തുടരണമെന്ന് ആഗ്രഹമില്ലാത്തൊരു കൂട്ടർ നേതൃത്വം കൊടുക്കുന്ന സർക്കാരാണ് രാജ്യത്തുള്ളതെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ സൂത്രവിദ്യയുടെ ഭാഗമായാണ് ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി വന്നത്. അദ്ദേഹം ജനാധിപത്യവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചത്. അതിനെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ സുപ്രധാന പങ്ക് സി.പി.എമ്മിന് വഹിക്കാൻ കഴിഞ്ഞുവെന്ന് എല്ലാവരും സമ്മതിക്കും. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് രാജ്യത്തെ എല്ലാ ജനാധിപത്യപാർട്ടികളെയും ഒന്നിച്ച് അണിനിരത്താൻ ശ്രമിച്ചത്. പ്രക്ഷോഭത്തിൽ സുപ്രധാനമായ പങ്ക് സി.പി.എമ്മും ഇടതുപക്ഷവും വഹിച്ചു. ഇനി വരാൻപോകുന്നതും തീക്ഷ്‌ണമായ പ്രക്ഷോഭനാളുകളാണ്. ഒരു ജന്തർ മന്തർ അടച്ചാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!