പയ്യാമ്പലം ശ്മശാനം നവീകരണ പ്രവൃത്തികൾക്ക് തുടക്കം; രാഷ്ട്രീയകക്ഷി ഭേദമന്യേ പിന്തുണ പ്രഖ്യാപിച്ച് യോഗം

Kannadiparamba online news

കണ്ണൂർ: പയ്യാമ്പലം ശ്മശാനം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ജെമിനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ശ്മശാന നവീകരണത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോ യോഗത്തിൽ പ്രദർശിപ്പിച്ചു. സംസ്കാര ചടങ്ങുകൾ മുടങ്ങാത്ത രീതിയിൽ കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ശ്മശാന നവീകരണത്തിന് യോഗത്തിൽ രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

നിർമ്മാണവേളയിൽ വിറക്, ചിരട്ട എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും പുക മലിനീകരണം ഒഴിവാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. നവീകരണ പ്രവൃത്തിയിൽ പരമ്പരാഗത സംസ്കരണ രീതിക്ക് പകരമായി വൈദ്യുത സംസ്കരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം വന്നെങ്കിലും, തീരദേശ മേഖലയിലെ സാഹചര്യം കണക്കിലെടുത്തും നേരത്തെ പയ്യാമ്പലത്ത് വൈദ്യുത സംസ്കരണം പരാജയപ്പെട്ടതുമായ സാഹചര്യം കണക്കിലെടുത്ത് പരമ്പരാഗത സംസ്കരണ രീതി തന്നെ തുടരുന്നതിന് തീരുമാനിച്ചു. അതേസമയം, കോർപ്പറേഷന്റെ അധീനതയിലുള്ള ചേലോറ ശ്മശാനത്തിൽ ഇലക്ട്രിക് ശ്മശാനം ഏർപ്പെടുത്താനുള്ള സാഹചര്യം പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൃതദേഹ സംസ്കാരം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനിവാര്യ ചുമതലയാണെന്നും, ആയതിനാൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ അതാത് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ശ്മശാനങ്ങൾ ഉപയോഗപ്പെടുത്തി പയ്യാമ്പലം ശ്മശാനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മേയർ അഭ്യർത്ഥിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ., കൗൺസിലർമാരായ ടി. പ്രദീപ്, അനൂപ് ബാലൻ, ഉമേശൻ കണിയാങ്കണ്ടി, വി.കെ. പ്രകാശിനി, പി. മഹേഷ്, സൂപ്രണ്ടിങ് എൻജിനീയർ അനിത എസ്., സെക്രട്ടറി രാഹേഷ് കുമാർ ആർ., എക്സിക്യൂട്ടീവ് എൻജിനീയർ ജസ്വന്ത് എം.സി., വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുസ്ലിഹ് മഠത്തിൽ, മനോജ് കുമാർ കൂവേരി, കെ.പി. സുധാകരൻ, വെള്ളോറ രാജൻ, ടി.സി. മനോജ്, അനീഷ് കുമാർ കെ., കെ. രാധാകൃഷ്ണൻ, ജെമിനി ഗ്രൂപ്പ് പ്രതിനിധികളായ സുനിൽ പോള, അർജുൻ സി., അനുരുദ്ധൻ പി.വി., രഘുനാഥ് പി.വി., ജയദേവൻ മാൽഗുടി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!