പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്നു പേരെ മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി പിടികൂടി.
മുണ്ടേരി സ്വദേശികളായ അർഷാദ് ഇ.കെ. (33), ഹഫീസുദ്ദീൻ വി. (33), കോട്ടയം മലബാർ സ്വദേശിയായ പി ആർ മുഹമ്മദ് സനദ് . (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്തിന് പാനൂരിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 3.955 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്., കൂത്തുപറമ്പ് എ.എസ്.പി. ശിവം ഐ.പി.എസ്., പാനൂർ സി.ഐ. സന്തോഷ് കെ. എന്നിവരുടെ മേൽനോട്ടത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ.വി.പി മുഹമ്മദ് ഷജീറിൻ്റെ നേതൃത്വത്തിൽ എസ്.എ. മരിയ പ്രിൻസ്, എസ്.സി.പി.ഒ. സുബീഷ്, സി.പി.ഒ. മഹേഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

