സ്ഥാപനത്തിൽ നിന്നും 52 ലക്ഷം രൂപ ക്യുആർ കോഡ് വെച്ച് തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്

Kannadiparamba online news

ഇരിക്കൂർ : ഇലക്‌ടിക്കൽ പ്ലംബ്ലിംഗ് ഹാർഡ് വേർ സ്ഥാപനത്തിൽ നിന്നും 52 ലക്ഷം രൂപ തട്ടിയെടുത്തു സ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ഇരിക്കൂർ മാമാനം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന നാഷണൽ സ്‌മാർട്ട് ഹോം എന്ന സ്ഥാപനത്തിലെ അസിസ്റ്റൻ്റ് മാനേജർ
വയനാട് തലപ്പുഴ സ്വദേശി എം.പി ജാബിറിനെ (33)തിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. സ്ഥാപനത്തിലെ മാനേജർ അഞ്ചരക്കണ്ടി മാമ്പയിലെ ഷമീർ കേളോത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്. 2025 ഏപ്രിൽ മാസം മുതൽ 2026 ഫെബ്രവരി മാസം വരെയുള്ള കാലയളവിൽ സ്ഥാപനത്തിനു ലഭിക്കേണ്ടുന്ന 52 ലക്ഷം രൂപ സ്ഥാപനത്തിൻ്റെ ക്യുആർ കോഡ് മാറ്റി പ്രതിയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് ക്യുആർ കോഡുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ പ്രതി 15 ലക്ഷം രൂപ തിരിച്ചു നൽകി ബാക്കി തുകയായ 37 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!