കൊളച്ചേരി പാടിയിൽ കുടിവെള്ള പൈപ്പ് പൊട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം; ജല അതോറിറ്റിക്ക് നിവേദനം നൽകി

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി പാടിയിൽ പ്രദേശത്ത് സ്ഥാപിച്ച കുടിവെള്ള പൈപ്പ് നിരന്തരം പൊട്ടുന്നതിനാൽ പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്രയാണ് ജല അതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം സമർപ്പിച്ചത്.

തുടർച്ചയായി തകരാറിലാകുന്ന പൈപ്പുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും പ്രദേശത്തെ കുടിവെള്ള വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. സി.പി.ഐ.എം. കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്ററും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!