കണ്ണൂർ : ചൊവ്വ സഹകരണ റൂറൽ ബാങ്കിന് വേണ്ടി താഴെചൊവ്വയിൽ നിർമ്മിച്ച ‘ചൊവ്വ ബാങ്ക് ടവർ’ കെട്ടിടം 2026 ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ശ്രീ പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്തു.
കൂടാതെ ബാങ്കിന്റെ താഴെ ചൊവ്വ ശാഖ ഉദ്ഘാടനം മുൻ എം.പി കെ.കെ രാഗേഷും, സായാഹ്ന ശാഖായുടെ ഉദ്ഘാടനം മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും, ഓഡിറ്റോറിയം ഉദ്ഘാടനം എൻ ചന്ദ്രൻ, കോൺഫറൻസ് ഹാൾ ഉദ്ഘാടനം എം കെ മുരളിയും, മിനി ഹാൾ ഉദ്ഘാടനം ജയേഷ് കെ വി എന്നിവർ നിവാഹിച്ചു. ബാങ്ക് പ്രസിഡണ്ട് എൻ. ടി. സുധീന്ദ്രൻ അധ്യക്ഷനായി.
തുടർന്ന് ബാങ്ക് ടവറിന്റെ നിർമ്മാണ പ്രക്രിയകളിൽ പങ്കാളികളായ വിവിധ മേഖലകളിലെ ആളുകളെ ആദരിച്ചു.
താഴെചൊവ്വയിലെ ബാങ്ക് ബ്രാഞ്ചുകൾ, ഓഡിറ്റോറിയം, മിനി ഹാൾ, കോൺഫറൻസ് ഹാൾ, കൊമേഴ്സ്യൽ സ്പേസ്, വിശാലമായ പാർക്കിംഗ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുള്ളതാണ് പുതിയ കെട്ടിടമായ ‘ചൊവ്വ ബാങ്ക് ടവർ’.
ചടങ്ങിൽ സി വിനോദ്, ഇ സുനില, കെ രാജീവൻ, ഒ പി രവീന്ദ്രൻ, ധനേഷ് എ കെ, പി മനോഹരൻ, കെ ബാബുരാജ്, പി കെ ശബരീഷ് കുമാർ, സതീശൻ ബാവുക്കൽ, അഡ്വ. അജയകുമാർ, ടി സി മനോജ്, കെ വി പ്രജീഷ്, പി പി സുജിത്ത് കുമാർ, ഇ കെ അശോകൻ, എം സുമേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

