പോക്സോ കേസിൽ പ്രതിക്ക് 46 വർഷം കഠിനതടവും പിഴയും

Kannadiparamba online news
Screenshot

കാഞ്ഞങ്ങാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച പോക്സോകേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും 62,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ട്മാസം അധിക തടവിനും കോടതി ശിക്ഷിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി ബദരിയ മൻസിലിൽ പി.എ. സലീമിനെ (36) യാണ് കോടതി ശിക്ഷിച്ചത്.

മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2022 ജൂൺ മാസം രണ്ടിന് ആയിരുന്നു സംഭവം.
സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ചു 14കാരിയെ ബൈക്കിൽ കയറ്റി
സ്കൂളിൽ വിടാതെ കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞ് ആദൂർ ഭാഗത്ത്‌ കാട്ടിലേക്ക് കൊണ്ടുപോയി പ്രതിപീഡിപ്പിക്കുകയായിരുന്നു.
പോക്സോ ആക്ട് 6(1)പ്രകാരം 30 വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കാനും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും 370(4) പ്രകാരം 10 വർഷം കഠിന തടവിനും 10000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും, 354(A) (2) പ്രകാരം 3 വർഷം കഠിന തടവിനും 1000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവിനും 354 ( B) പ്രകാരം 3 വർഷം കഠിന തടവിനും 1000 രൂപ പിഴ നടക്കാനും പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവിനുമാണ്ശിക്ഷിച്ച വിധിച്ചത്

മേല്പറമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐയും നിലവിൽ ഡിവൈഎസ്പിയുമായ ടി .ഉത്തംദാസാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലാണ് ഹൊസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ് പിഎം ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിയമസംവിധാനങ്ങൾ എത്രത്തോളം കർശനമായാണ് ഇടപെടുന്നത് എന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ ഈ സുപ്രധാന വിധി.
പ്രോസിക്യൂഷന് വേണ്ടി സീനിയർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടൻ അഡ്വ. ഗംഗാധരൻ ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!