ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും , ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം MDMA യുമായി മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് സിദ്ധിക് മകൻ ഡോക്ടർ ഇർഷാദ് എച്ച് എ (33) . തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ സി പത്മനാഭൻ മകൻ ഡോക്ടർ സിദ്ധാർത്ഥ് സി പി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത് .
ഒരാൾ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിയും , മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ യുവ ഡോക്ടറുമാണ് .
ഇവരെ ചോദ്യം ചെയ്തതിലും MDMA വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി അബ്‌ദുൾ ബഷീർ , കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സി ഹണി , സിവിൽ എക്സൈസ് ഓഫീസർമാരായ പി വി അഭിജിത് , സി വി റിജുൻ, കെ കെ രാഗിൽ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത് .
JFCM മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

