14 ബിജെപി ക്കാരെ മുൻകരുതൽ അറസ്റ്റു ചെയ്തു

Kannadiparamba online news
Screenshot

പയ്യന്നൂർ:പയ്യന്നൂരിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കരിങ്കൊടി കാണിക്കാനെത്തിയ 14 ബിജെപി പ്രവർത്തകരെ പയ്യന്നൂർ പോലീസ് മുൻകരുതൽ അറസ്റ്റു ചെയ്തു. പയ്യന്നൂർ തായിനേരിയിലെ ആർ. ശിവാനന്ദ് പ്രഭു (46), കരിവെള്ളൂർപെരളം ചീറ്റയിലെ എം.അഭിലാഷ് (40), പുഞ്ചക്കാട്ടെ കെ.വി. വിവിൻ (37), കൊഴുമ്മൽ കണിയാംകുന്നിലെ പി. ധനേഷ് (40), പഴയങ്ങാടി എരിപുരം മാടായിക്കാവിനു സമീപത്തെ എ.വി. സനിൽ (47), കണ്ടോത്തെ എം.വി. യോഗിത്ത് (33), ഓലയമ്പാടി പെരുവാമ്പയിലെ പി.ലിബിൻ ശിവചന്ദ്രൻ (34), കോറോത്തെ പനക്കീൽ ബാലകൃഷ്ണൻ (50), പാടിച്ചാലിലെ തൈവളപ്പിൽ രൂപേഷ് (40), കുപ്പോളിലെ ടി.വി സ്വരാജ് (35),കാളീശ്വരത്തെ
കെ.ഗംഗാധരൻ (60), കേളോത്ത് ഉളിയം റോഡിലെ പി.കെ. സുജിത് കുമാർ (56),പയ്യന്നൂർ കണ്ടങ്കാളിയിലെ എ.അശോകൻ (56), അന്നൂരിലെ ടി.വി നന്ദകുമാർ(50) എന്നിവരെയാണ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ അറസ്റ്റു ചെയ്തത് . ഇന്നലെ വൈകുന്നേരം 4:10 മണിയോടെയാണ് പെരുമ്പ ട്രാഫിക് സർക്കിളിനടുത്ത് വെച്ച് മുഖ്യ മന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിശ്വാസത്തിൽ ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് മുൻകരുതൽ അറസ്റ്റു ചെയ്തത്. ബിജെപി പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!