കണ്ണൂർ: ജീവനും ശരീര രക്ഷക്കും അപായമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തുവെന്ന പരാതിയിൽ കോക്ക്ടേൽ ജൂസ് സ്ഥാപനത്തിൻ്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തു. മട്ടന്നൂർ 19 -ാം മൈലിലെ ദാറുൽ സലാമിൽ കെ പി അജ്മലിൻ്റെ പരാതിയിലാണ് കണ്ണൂർ കാൾ ടെക്സിനു സമീപം പ്രവർത്തിച്ചു വരുന്ന കണ്ണൂർ കോക്ക് ടേൽ സ്ഥാപനത്തിൻ്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. 21 ന് വൈകുന്നേരം 5 മണിക്ക് ആണ് സംഭവം. പരാതിക്കാരനും കുടുംബാംഗങ്ങളായ സഫ, അസീബ എന്നിവർക്കാണ് മനുഷ്യജീവന് ഹാനികരമാണ് എന്ന അറിവോടു കൂടി ജീവനും ശരീര രക്ഷിക്കും അപകടമുണ്ടാക്കുന്ന വിധത്തിൽ പ്രതികൾ കോക്ക്ടേൽ ജൂസ് നൽകിയത്. പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.െ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

