പാപ്പിനിശേരി:ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തി പരിശോധനയിൽ 40 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശി അബ്ദുൾ അസീസിനെയാണ്
പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് അസി: ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്.
പഴയങ്ങാടി, മാട്ടൂൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒളിയങ്കരയിൽ വെച്ചാണ് 40 ഗ്രാം ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലായത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് രജിരാഗ് പി പി,സിവിൽ എക്‌സൈസ് ഓഫിസർ മാരായ റെനിൽ കൃഷ്ണൻ. പി. പി ,രമിത്ത് കെ,അമൽ കെ എക്സൈസ് ഡ്രൈവർ ജോജൻ പി എ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

