ജവഹർ സ്റ്റേഡിയത്തിൽ വീണ്ടും കാൽപ്പന്താവേശം; സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കണ്ണൂരിൽ തുടക്കം

Kannadiparamba online news
Screenshot

കണ്ണൂർ: കാൽപ്പന്തിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് കേരള സൂപ്പർ ലീഗ് മൂന്നാം സീസണിന് വെള്ളിയാഴ്‌ച കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ തുടക്കമാകും. രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി റണ്ണറപ്പായ തൃശൂർ മാജിക് എഫ്‌സിയെ നേരിടും. 16,000 പേർക്കാണ് കളി കാണാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.

വൈകിട്ട് അഞ്ചുമുതൽ ടിക്കറ്റുമായി ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ആറുമണിക്ക് സംഗീത പരിപാടികളോടെയാണ് സീസണിന് ഔദ്യോഗിക തുടക്കമാകുക. കണ്ണൂർ വാരിയേഴ്‌സ് ചെയർമാൻ ഡോ. എം.പി ഹസ്സൻകുഞ്ഞി, ഡയറക്ടർ കെ.എം വർഗീസ്, പരിശീലകൻ ആൻഡ്രൂ ചെർന്നിഷൊവ്, ക്യാപ്റ്റൻ ഏർണെസ്‌റ്റ് ലവ് സംബ, തൃശൂർ മാജിക് എഫ്‌സി ടീം മാനേജർ അസ്‌ലം എന്നിവർ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്.

ടിക്കറ്റ് വിവരങ്ങളും നിരക്കുകളും

ഗ്യാലറി മുതൽ ഡയറക്ടർ ബോക്സ് വരെ 199 രൂപ മുതൽ 1999 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ.

 ₹199: ജനറൽ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി

 ₹499: പ്രീമിയം ബോക്സ്, ഫാമിലി ടിക്കറ്റ് (12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും പ്രവേശിക്കാം)

 ₹1999: ഡയറക്ടർ ബോക്സ്

ജവഹർ സ്റ്റേഡിയത്തിലെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകൾ www.kannurwarriorsic.com, www.skillboxes.com എന്നീ വെബ്സൈറ്റുകൾ വഴിയും ആപ്ലിക്കേഷൻ വഴിയും ലഭ്യമാണ്. കൂടാതെ, പോലീസ് പരേഡ് ഗ്രൗണ്ടിനുസമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസിൽ നിന്ന് ഓഫ്‌ലൈനായും ടിക്കറ്റുകൾ ലഭിക്കും.

പ്രവേശന ഗേറ്റുകൾ

ടിക്കറ്റിൽ രേഖപ്പെടുത്തിയ സ്ഥലത്തേക്ക് അതത് ഗേറ്റുകളിലൂടെ മാത്രമാകും പ്രവേശനം:

 ഗേറ്റ് 1: പ്ലാറ്റിനം സ്റ്റാൻഡ്, പ്രിമിയം ബോക്സ‌്, വി.വി.ഐ.പി. ബോക്സ് (മലവർ കാർഗിൽ റോഡിൽ ജില്ലാ സഹകരണ ബാങ്കിന് എതിർവശം)

 ഗേറ്റ് 2: ഫാമിലി സ്റ്റാൻഡ്, എവേ ഫാൻസ്

 ഗേറ്റ് 3: മറൈനേഴ്‌സ് ഫോർട്ട്

 ഗേറ്റ് 4: ജനറൽ സൗത്ത് ഗ്യാലറി

 ഗേറ്റ് 5: ഡയറക്ടേഴ്‌സ് ബോക്സ്

 ഗേറ്റ് 6: ഹോസ്പിറ്റാലിറ്റി സ്റ്റാൻഡ്

 ഗേറ്റ് 6, 7: ബഫ് ഗ്യാലറി

എല്ലാ ഗ്യാലറികളുടെയും ഇരുവശങ്ങളിലായി ബയോ ടോയ്‌ലറ്റുകൾ ഒരുക്കിയിട്ടുണ്ട്.

കർശന നിയന്ത്രണങ്ങൾ

സുരക്ഷാ കാരണങ്ങളാൽ പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡി.എസ്.എൽ.ആർ കാമറ, ആയുധങ്ങൾ, വളർത്തുമൃഗങ്ങൾ, ലേയ്‌സർ, ലഹരി ഉൽപ്പന്നങ്ങൾ, വീഡിയോ കാമറ, ഡ്രോണുകൾ, ടിൻ, ക്യാനുകൾ, സംഗീത ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ എന്നിവയുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!