മയ്യിൽ കാവിൻമൂലയിൽ മികച്ച സംരംഭക കെ.പി. സുജിഷയെ ആദരിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: കാവിൻമൂലയിലെ പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മികച്ച സംരംഭകയായ കെ.പി. സുജിഷയെ ആദരിച്ചു. വായനശാല പ്രസിഡന്റ് ഇ.കെ. രാജീവന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹം കാർഷിക ക്ലാസും നയിച്ചു.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വായനശാല സെക്രട്ടറി ടി.പി. ബിജു പച്ചക്കറി തൈകളും കൂൺ ജൈവവളവും വിതരണം ചെയ്തു. ആദരവിന് കെ.പി. സുജിഷ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ കെ.വി. സന്തോഷ് സ്വാഗതവും കെ.ആർ. ജിഷ്ണു നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!