കണ്ണൂർ: “എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക, സുതാര്യമായ നിയമനങ്ങൾ ഉടൻ നടത്തുക, പരീക്ഷാരീതി പൂർണ്ണമായി പരിഷ്കരിക്കുക, തൊഴിലുറപ്പ് പദ്ധതി (MGNREGA) പുനഃസംഘടിപ്പിക്കുകയും പ്രതിവർഷം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഒക്ടോബർ 2-ലെ ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. അഖിൽ, എ.പി. അൻവീർ, ഷിബിൻ കാനായി, മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

