ഓൺലൈൻ വഴി വസ്ത്രം ഓർഡർ ചെയ്ത മധ്യവയസ്കൻ്റെ 5, 78, 813 രൂപ തട്ടിയെടുത്തു

Kannadiparamba online news
Screenshot

തളിപ്പറമ്പ് : ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഫ്ളിക് കാർട്ടിൽ ഓർഡർ ചെയ്ത് കിട്ടിയ ഡ്രസ് പഴയതായി തോന്നി തിരിച്ചു കൊടുക്കാൻ കസ്റ്റമർ കെയറിൽബന്ധപ്പെട്ട മധ്യവയസ്കൻ്റെ 5,78,813 രൂപ സൈബർ തട്ടിപ്പു സംഘം തട്ടിയെടുത്തു. പൂവം മണിയറ മുട്ടത്തെ കുംഭക്കര ഹൗസിൽ ദിലീപ് കുമാറിൻ്റെ (54) അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഗൂഗിൾ ഫ്‌ളിക് കാർട്ട് കസ്റ്റമർ കെയറിൻ്റെ9304994763 നമ്പറിൽ നിന്നും വീഡിയോ കോളിൽ വിളിച്ച് സംസാരിച്ച പ്രതികൾ പരാതിക്കാരൻ്റെ അക്കൗണ്ട് ഡീറ്റേൽസും എടി എം കാർഡിൻ്റെ പിൻ നമ്പറും ഒടിപിയും ആവശ്യപ്പെട്ടത് പറഞ്ഞ് കൊടുത്തതിനു പിന്നാലെയാണ് ബേങ്ക് അക്കൗണ്ടിൽ നിന്നും 2026 ആഗസ്ത് 24 മുതൽ 26 വരെയുള്ള തീയതികളിൽ 5, 78,813 രൂപ തട്ടിയെടുത്തത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!