ക്ഷേത്രത്തിലെത്തിയ യുവാവിൻ്റെമൊബൈൽ ഫോൺ മോഷ്ടിച്ച പയ്യന്നൂർ സ്വദേശി പിടിയിൽ

Kannadiparamba online news
Screenshot

തളിപ്പറമ്പ് :ക്ഷേത്ര ദർശനത്തിനെത്തിയ യുവാവിൻ്റെ 27,000 രൂപ വിലവരുന്ന ഫോൺ മോഷ്ടിച്ച പയ്യന്നൂർ സ്വദേശി പിടിയിൽ. സ്വഭാവ ദൂഷ്യം കാരണം കാസറഗോഡ് ജില്ലയിലെപോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടപയ്യന്നൂർ കാറമേൽ പുതിയങ്കാവ് ക്ഷേത്രത്തിനു സമീപത്തെ വി. എം. വിപിൻകുമാറിനെ (39) യാണ് തളിപ്പറമ്പ്എസ്. ഐ. സി .ജി. സാംസൺ അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെയാണ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ
ചിറ്റാരിക്കാൽ തവളക്കുണ്ടിലെ ആലയിൽ പടിഞ്ഞാറേവീട്ടിൽസജിൻ മോഹനൻ്റെ (36) ഫോൺ കവർന്നത്. രാവിലെ 10.30 മണിക്കും 11 മണിക്കുമിടയിലാണ് സംഭവം . പരാതിക്കാരൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച 27,000 രൂപവില വരുന്ന മൊബൈൽ ഫോൺ ആണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഇന്ന് രാവിലെ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഓണക്കാലത്ത് പയ്യന്നൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ബേങ്ക് ജീവനക്കാരനായ പയ്യന്നൂർ സ്വദേശിയുടെ ഫോണും പണവും കവർന്ന സംഭവത്തിനു പിന്നിലും ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!