മയ്യിൽ: നിരത്തുപാലം ജുമാ മസ്ജിദിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ഗുഡ്സ് ക്യാരിയർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കാട്ടാമ്പള്ളിയിലെ ഭാരത് ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ വീടുകളിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യാൻ എത്തിയതായിരുന്നു ഇവർ. പരിക്കേറ്റവർ മയ്യിൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

