ചേലേരി: ചേലേരി എയുപി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് സീഡ് പോലീസ് യൂണിഫോം പ്രകാശനം നടന്നു. മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണൻ യൂണിഫോം പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനും പ്രകൃതിയോടുള്ള സ്നേഹവും കരുതലും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സീഡ് പോലീസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സീഡ് പോലീസ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണം, ശുചിത്വം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പ്രധാനാധ്യാപിക എ. അജിത ടീച്ചർ, എം സുജിത്ത് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് പി. വേലായുധൻ, കെ. കലേഷ്, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ മാധവ് മാസ്റ്റർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

