തളിപ്പറമ്പ്: ഐ.ആർ.പി.സി തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. അക്കിപ്പറമ്പ് സ്കൂളിൽ നടന്ന പരിപാടി സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി കെ. ബിജുമോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ, നഗരസഭ കൗൺസിലർ ടി. ബാലകൃഷ്ണൻ, ഐ.ആർ.പി.സി തളിപ്പറമ്പ് സോണൽ രക്ഷാധികാരി ഐ.വി. നാരായണൻ, സോണൽ കൺവീനർ ടി.വി. വിനോദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐ.ആർ.പി.സി തളിപ്പറമ്പ് നോർത്ത് ലോക്കൽ കൺവീനർ കെ.എം. ലത്തീഫ് സ്വാഗതവും നോർത്ത് ലോക്കൽ വളണ്ടിയർ പി. വത്സല നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കോടി വിതരണവും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

