കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി. സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. പൂക്കളമൊരുക്കിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കുട്ടികളും അധ്യാപകരും ചേർന്ന് തീർത്ത മനോഹരമായ പൂക്കളം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. കുട്ടികളുടെ ഓണപ്പാട്ടുകൾ, വിവിധതരം നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും വൈവിധ്യമാർന്ന കായിക-വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!