29 .340 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news

ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും കൂട്ടുപുഴ ചെക്കു പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ 29. 340 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. നെടുംപൊയിൽ വേക്കളം ചെക്കേരി സ്വദേശി മൂത്രാടൻ ഹൗസിൽഎം. സതീശനെ (46) യാണ് ഇരിട്ടി സ്‌റ്റേഷനിലെഎസ്.ഐ. ടി. ജി.അശോകനും സംഘവുംഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 9.50 മണിക്ക് കൂട്ടുപുഴചെക്ക് പോസ്റ്റ് വഴി കാവി മുണ്ടും ഷർട്ടും ധരിച്ച് കേരളത്തിലേക്ക്നടന്നു വരുന്നതിനിടെ ഇയാളെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് പോലീസ് സംഘം 29 .340 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ പിടികൂടിയത്. പ്രതിയിൽ നിന്നും ഫോണും പേഴ്‌സും ആധാർ ,ഇലക്ഷൻ കാർഡ് എന്നിവ പോലീസ് പിടിച്ചെടുത്തു . പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. വിജേഷ്, ഡ്രൈവർ എം എസ് . ജയൻ, എ.എസ്. ഐ. എം. സാരംഗ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ്. ഡാൻസാഫ് സ്‌ക്വാഡിലെ ഷിജിൽ എന്നിവരുമുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!