സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; ‘ഓപ്പറേഷൻ തൂഫാൻ’ വഴി അറസ്റ്റിലായവർ പതിനായിരം കവിഞ്ഞു

Kannadiparamba online news
Screenshot

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരെ ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്‍റെ’ ഭാഗമായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് 10,015 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. സംസ്ഥാനത്തൊട്ടാകെ 9,280 കേസുകൾ രജിസ്റ്റർ ചെയ്തു.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. എന്നാൽ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് (999 പേര്‍). 875 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. കൊച്ചി സിറ്റി, പാലക്കാട് എന്നീ പോലീസ് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇവിടെ എഴുന്നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ റൂറലിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്; 137 കേസുകളിലായി 139 പേർ മാത്രമാണ് ഇവിടെ അറസ്റ്റിലായത്.

വൻ ലഹരിമരുന്ന് ശേഖരമാണ് പരിശോധനകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുള്ളത്. 8289.409 ഗ്രാം എം.ഡി.എം.എ, 1004.784 കിലോ കഞ്ചാവ്, 2382 കഞ്ചാവ് ചെടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലഹരി മാഫിയക്കെതിരായ നടപടികൾ വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് പോലീസിന്റെ തീരുമാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!