ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാലകൾ വാങ്ങി വഞ്ചിച്ച യുവാവിനെതിരെ കേസ്

Kannadiparamba online news
Screenshot

.

ശ്രീകണ്ഠാപുരം : ജ്വല്ലറി ഉടമയോട് വ്യാജ പേര് നൽകി സ്വർണ്ണ മാലകൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പാപ്പിനിശേരി അരോളി സ്വദേശി ഇ.ജി. അഭിഷേകിനെതിരെയാണ് ശ്രീകണ്ഠാപുരത്തെ പാറമ്പുഴയിൽ ജ്വല്ലറി ഉടമ പയ്യാവൂർ ചന്ദനക്കാംപാറയിലെ പി. ബിജു കുമാറിൻ്റെ പരാതിയിൽ ശ്രീകണ്ഠാപുരംപോലീസ് കേസെടുത്തത്. ഈ മാസം 13 ന് രാവിലെ 11 മണിയോടെ ജ്വല്ലറിയിലെത്തിയ പ്രതി ശ്യാം കൃഷ്ണൻ എന്ന് സ്വയം പരിചയപ്പെടുത്തി 5. 970 ഗ്രാം തൂക്കം വരുന്നതും 23.990 ഗ്രാം തൂക്കം വരുന്നതുമായ രണ്ട് സ്വർണ്ണ മാലകൾ വാങ്ങി പണം നൽകാതെ കബളിപ്പിക്കുകയും പരാതിക്കാരൻ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അഭിഷേക്. ഇ.ജി എന്നയാളുടെ അക്കൗണ്ടിൽ നിന്നും 58000 രൂപ അയച്ചു കൊടുക്കുകയും ബാക്കി തുകയായ 400 500 രൂപ അയച്ചു കൊടുക്കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!