കണ്ണൂർ: ഓണം അടുത്തതോടെ കണ്ണൂർ നഗരം ഉത്സവലഹരിയിലായി. വിവിധ വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും വമ്പൻ ഓഫറുകളുമായി വിപണിയിൽ സജീവമാണ്. പോലീസ് മൈതാനിയിൽ കൈത്തറി മേള, ദിനേശ് വിപണന മേള, ഓണം ഫെയർ എന്നിവ ആരംഭിച്ചു. കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവും ഖാദിക്ക് 30 ശതമാനവും സർക്കാർ റിബേറ്റ് ലഭ്യമാണ്.
ഓണക്കോടികൾ വാങ്ങാൻ കുടുംബസമേതം ആളുകൾ എത്തുന്നതിനാൽ വസ്ത്രശാലകളിൽ വലിയ തിരക്കാണ്. പരമ്പരാഗത രീതിയിൽ ഓണസദ്യ ഒരുക്കാൻ താല്പര്യമുള്ളവർ വർദ്ധിച്ചതോടെ മൺചട്ടികൾക്കും ആവശ്യക്കാരേറി. നഗര-ഗ്രാമ പ്രദേശങ്ങളിൽ പൂക്കച്ചവടവും സജീവമായിട്ടുണ്ട്. സ്കൂളുകൾ അടക്കുന്നതോടെ വരും ദിവസങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്കും തിരക്കും ഇനിയും വർദ്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

