കണ്ണാടിപ്പറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ കാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Kannadiparamba online news




കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു 2005-2007 ബാച്ച് റീയൂണിയൻ കൂട്ടായ്മയായ “ഒരു വട്ടം കൂടി” സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനികൾക്കായി കാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റീയൂണിയൻ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ബോധവത്കരണ പരിപാടി നടത്തിയത്.
ചടങ്ങിൽ റീയൂണിയൻ കമ്മിറ്റി അംഗം ശ്രീമതി നാസിറ സ്വാഗതം പറഞ്ഞു . മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹർഷ ഗംഗാധരൻ വിദ്യാർത്ഥിനികൾക്കായി ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഇന്ദു ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ സൗഹൃദ ക്ലബ് കോർഡിനേറ്റർ ശ്രീമതി രജിത ടീച്ചർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
സ്കൂൾ അധ്യാപകരും, റീയൂണിയൻ കമ്മിറ്റി അംഗങ്ങളായ മിഥുൻ,രൂപേഷ്, സിറാജ്, വിജേഷ്, മനീഷ്, സജിത തുടങ്ങിയവരും പരിപാടിയിൽ  പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!