യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി; ഫൈനലിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തിയത് 2-1 ന്

Kannadiparamba online news
Screenshot

സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും തമ്മിൽ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. ഇതോടെ റയൽ മാഡ്രിഡിന് (2016, 2017) ശേഷം സൂപ്പർ കപ്പ് കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.

മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്‌സ്‌ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 45-ാം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17 വയസുകാരൻ ബ്രയാൻ മഹ്‌ജോയിലൂടെ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ല സമനില പിടിച്ചു. തുടർന്ന് 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം തവണയും കിരീടം സമ്മാനിച്ചത്.

കോച്ച് ലൂയിസ് എന്റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചാണ് ആസ്റ്റൺ വില്ല കളംവിട്ടത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!