തൃശ്ശൂരിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് അപകടം; വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

Kannadiparamba online news
Screenshot

തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. കാർ യാത്രികരായ വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടരയോടെ കുന്നംകുളം പറേമ്പാടത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.

അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ഈ വാഹനങ്ങളെ തകർത്ത ശേഷം ഒരു വീടിന്റെ മതിലും ഇടിച്ച് തെറിപ്പിച്ച് വീട്ടുമുറ്റത്താണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. ബസിന്റെ അമിതവേഗതയാണ് വലിയ അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!