ജീവകാരുണ്യ പ്രവർത്തന മേഖലയിൽ
ജനവിശ്വാസവും അംഗീകാരവും നേടിയ പ്രസ്ഥാനമാണ്
എളയാവൂർ സി.എച്ച്. സെന്റർ;
മേയർ ടി.ഒ.മോഹനൻ

Kannadiparamba online news

കണ്ണൂർ : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന രോഗങ്ങളും അതിന്റെ തീരാദുരിതങ്ങളും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അവരുടെ നിത്യജീവിതത്തിന്റെ താളം തെറ്റിക്കുമ്പോൾ വലിയൊരു അളവോളം അവർക്ക് ആശ്വാസമായി തീരുന്നത് സമൂഹത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകളാണ്. ഇത്തരുണത്തിൽ ഏറെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ അശരണർക്കും അഗതികൾക്കും ആശ്വാസമേകി കൊണ്ട് ജനവിശ്വാസവും അംഗീകാരവും നേടിയ പ്രസ്ഥാനമാണ് എളയാവൂർ സി.എച്ച്.സെന്ററെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ പ്രസ്ഥാവിച്ചു. എളയാവൂർ സി.എച്ച്. സെന്റർ നടത്തി വരുന്ന ബഹുമുഖ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തരിച്ച വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ സ്മരണാർത്ഥം പുറത്തിറക്കുന്ന ഐ. സി.യു സംവിധാനമുളള ആംബുലൻസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേയും വിശിഷ്യാ കണ്ണൂരിലെയും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ സൗഹൃദത്തിന്റെ സൗമ്യ മുഖമായി നിറഞ്ഞു നിന്ന പിതൃതുല്യനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി.കെ.അബ്ദുൾ ഖാദർ മൗലവി സാഹിബെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ചെയർമാൻ സി.എച്ച് മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആംബുലൻസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ എസ് എൽ.പി.മുഹമ്മദ് കുഞ്ഞിക്ക് താക്കോൽ കൈമാറി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് വ്യവസായ പ്രമുഖനും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടർ എം.പി.ഹസ്സൻ കുഞ്ഞിയെ ആദരിച്ചു. ഇൻകാസ് ദുബൈ ചാപ്റ്റർ നൽകുന്ന വാട്ടർ കൂളറും,ഇൻകാസ് ഖത്തർ ചാപ്റ്റർ നൽകുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങളും ചടങ്ങിൽ വെച്ച് മേയർ ഏറ്റുവാങ്ങി. പി.പി.വത്സലൻ , ഡോക്ടർ എം.മുഹമ്മദലി, പി.പി. സുബൈർ മാസ്റ്റർ, ആബിദ് കണ്ണൂർ, കെ.എം. ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, എം.കെ.മുഹമ്മദ് വിളക്കോട്,മെഹബൂബ് ചെറിയവളപ്പ്, മുഹമ്മദലി കൂടാളി, സത്താർ എഞ്ചിനിയർ, പി.എം.സി മൊയ്തു ഹാജി, കെ.സി.ദാവൂദ്, തസ്നി ഫാത്തിമ, പി.മുഹമ്മദ്, എം.പി. നൂറുദ്ദീൻ, സതീശൻ ബാവുക്കൻ, അഷ്റഫ് ചാമ്പാട്,കെ. ഉമ്മർ , കെ.സി.ദാവൂദ്, താഹിറ കാഞ്ഞിരോട്, സൗത്ത് ടീച്ചർ, എൻ അബ്ദുളള തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!