കണ്ണൂരിൽ വൻ ലഹരിവേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പിൽ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവ് ‌ എക്സൈസിന്റെ പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ: ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ എക്സൈസ് നടത്തിയ വൻ ലഹരിവേട്ടയിൽ 101 ഗ്രാം മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) കാട്ടാമ്പള്ളി സ്വദേശി പിടിയിൽ. കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ.പിയെയാണ് (31) എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ്, പള്ളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പിൽ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുസമ്മിൽ. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും, ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ.പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്) സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ.വി, ഗണേഷ് ബാബു പി.വി, ഫസൽ കെ.ടി എന്നിവരും എക്സൈസ് പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ക്രൈം നമ്പർ 58/2026 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കണ്ണൂർ ജെ.എഫ്.സി.എം III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!