മയ്യിൽ: കണ്ണൂർ ധർമ്മശാലയിലുള്ള മോഡൽ ബ്ലൈൻഡ് സ്കൂൾ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും കായിക വിനോദത്തിനായി ടേബിൾ ടെന്നീസ് കോർട്ട് സൗജന്യമായി നിർമ്മിച്ചു നൽകി മയ്യിൽ ലയൺസ് ക്ലബ്ബ്. ലയൺസ് ഡിസ്ട്രിക്ട് ബ്ലൈൻഡ് വെൽഫെയർ പ്രോജക്ടിന്റെ ഭാഗമായാണ് കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടേബിൾ ടെന്നീസ് കോർട്ട് നിർമ്മിച്ചു നൽകിയത്.
ശാരീരിക മാനസിക ഉല്ലാസത്തിനായി മറ്റ് കാര്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന സ്കൂൾ അന്തേവാസികളുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്. മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.കെ. പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം.എൽ. ടി കെ . ഗോവിന്ദൻ മാസ്റ്റർ കോർട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ രവിഗുപ്ത, ക്യാബിനറ്റ് സെക്രട്ടറി എം. വിനോദ് കുമാർ, ബ്ലൈൻഡ് കോർഡിനേറ്റർ പി.കെ. നാരായണൻ, എ.കെ. രാജ് മോഹൻ, പി.കെ. ശശി നമ്പ്യാർ, സ്കൂൾ പ്രിൻസിപ്പൽ വി. നാരായണൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

