പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

Kannadiparamba online news
Screenshot

പിലാത്തറ: ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുൽ ഹയാ’യിൽ ഐസാം (2) ആണ് ദാരുണമായി മരിച്ചത്.

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈറ്റില്ലം റെസ്റ്റോറന്റിന് മുൻവശത്തുവെച്ച് നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാർ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ചുമടുതാങ്ങിയിലെ കുടുംബവീട്ടിൽ എത്തിക്കും. കബറടക്കം മണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!