കണ്ണൂർ: നീറ്റ് പരീക്ഷ വിവാദമായതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ 50 ഓളം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഇരിക്കൂർ സ്വദേശി കെ.മൻസൂർ, മാമ്പയിലെ ടി.ദാവൂദ് ,കാടാച്ചിറഅഡൂരിലെ മുഹമ്മദ് ഷക്കീർ, ചാലോട് സ്വദേശി കെ. സബീർ, നാറാത്ത് സ്വദേശി കെ. ഷിനോജ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 45 ഓളം പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11.30 യോടെ നടത്തിയ മാർച്ചിൽ പൊതുജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും മാർഗ്ഗ തടസ്സവും ശല്യവും സൃഷടിച്ചതിനാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

