മയ്യിൽ: ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന യോഗം ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. രേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
മയ്യിൽ കൃഷി ഓഫീസർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു. ലക്ഷ്മണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ജനാർദ്ദനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. ശ്രീജ, കൃഷി അസിസ്റ്റന്റുമാരായ ബിനോജ്, അഖിൽ പി.വി. എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

