കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കണ്ണൂരിലെത്തിച്ച് മൊഴിയെടുത്ത ശേഷം തലശേരി കോടതിയിൽ ഹാജരാക്കുo. സുപ്രീം കോടതി അടക്കം മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ പ്രതി ഡോ.എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയും അതിന് മുൻപ് ഹൈക്കോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി നിതിൻ രാജ ജീവനൊടുക്കുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

