തളിപ്പറമ്പിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ മാല കവർന്നു

Kannadiparamba online news

തളിപ്പറമ്പ്: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടുമുറ്റത്ത് രാത്രിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് കഴുത്തിലണിഞ്ഞ ഒരു പവൻ്റെ മാല പൊട്ടിച്ചെടുത്തു. പന്നിയൂർ പൂമംഗലത്തെ കോളിയാടൻ ഹൗസിൽ കല്യാണി (80) യുടെ മാലയാണ് കവർന്നത്.

കഴിഞ്ഞ ദിവസം രാത്രി 8.15 മണിക്കാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 1,20,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!