കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള (RRT) പരിശീലന പരിപാടി ‘റെസ്ക്യൂ കണ്ണൂർ’ എന്ന പേരിൽ സംഘടിപ്പിച്ചു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ഇത്രയും വിപുലമായ രീതിയിൽ റെസ്പോൺസ് ടീമിന് പരിശീലനം സംഘടിപ്പിച്ചത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് എം.പി പറഞ്ഞു.
കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 റാപ്പിഡ് റെസ്ക്യു അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ജവഹർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച പടുകൂറ്റൻ എൽ.ഇ.ഡി സ്ക്രീനിന്റെ സഹായത്തോടെ ശാസ്ത്രീയമായ ദുരന്തനിവാരണ മാർഗ്ഗങ്ങളുടെ പ്രായോഗിക പരിശീലനം നൽകിയത് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. കണ്ണൂർ ജില്ലാ ഫയർ ഓഫീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പവിത്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. ടി.ഒ. മോഹനൻ, കെ.വി. സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ, അഡ്വ. സോന ജയറാം, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അരുൺ ഭാസ്കർ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

