കണ്ണപുരം: വീട്ടിലെ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കല്യാശേരി മാങ്ങാട് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം താമസിക്കുന്ന സി.പി.രതീഷ് കുമാറിൻ്റെ (56)പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 25 നു രാവിലെ 8 മണിക്കും ഈ മാസം 26ന് രാവിലെ 8 മണിക്കുമിടയിലാണ് പരാതിക്കാരൻ താമസിക്കുന്ന മാങ്ങാട്ടെ വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് പവൻ്റെ ആഭരണങ്ങൾ മോഷണം പോയത്. പരാതിക്കാരൻ്റെ സമ്മതത്തോടെ വീട്ടിലെ പ്രസ്തുത മുറിയിൽ താമസിച്ചിരുന്ന രാകേഷ് ദ്വിവേദിയെ മോഷണത്തിൽ സംശയിക്കുന്നതായി കണ്ണപുരം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

