തളിപ്പറമ്പ്:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും നടത്തിയ റെയ്ഡിൽ താർ ജീപ്പിൽ കടത്തുകയായിരുന്ന 11.9454 ഗ്രാം എംഡി എം എ യും 5.8116 ഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. മാടായി ആർ.സി.ചർച്ച് റോഡിലെ സി. പി. അറഫാത്ത് (39) ,തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മൻസിലിൽ പി.പി.ഷഹീർ (36) എന്നിവരെയാണ് എസ്.ഐ കെ.എസ്. നിഥിനും സംഘവും ഡാൻസാഫ് സ്‌ക്വാഡിൻ്റെ വിവരത്തെ തുടർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 7.30 മണിക്ക് തളിപ്പറമ്പ് ടൗണിലെ ജ്വല്ലറിക്ക് സമീപം നിർത്തിയിട്ടകെ എൽ 60.യു. 0707 നമ്പർ മഹീന്ദ്ര താർ ജീപ്പിൽ സൂക്ഷിച്ച ബാഗിൽ നിന്നും 5.8116 ഗ്രാം കഞ്ചാവും 11.9454 ഗ്രാം എംഡി എം എ യും പോലീസ് സംഘം പിടികൂടിയത്. പ്രതികളിൽ നിന്നും 4800 രൂപയും ഫോണും പാൻകാർഡും പിടിച്ചെടുത്തു വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സംഘത്തിൽ എസ്. ഐ. യു. എച്ച് അസ്ബർ ബാബു,സീനിയർ സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവരും ഡാൻസാഫ് സ്‌ക്വാഡും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

