പഴയങ്ങാടി: വിൽപനക്കിടെ 750 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചാം സിന്ദൂരപുര പൂർ സ്വദേശി ജയേഷ് സാബറി (22)നെയാണ് എസ്. ഐ. കെ. ഷുഹൈബും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 10.30 മണിക്ക് മാടായി മുട്ടം സലഫി മസ്ജിദിനു സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ചാണ് 750 ഗ്രാം കഞ്ചാവുമായി പ്രതിയെ പോലീസ് പിടി കൂടിയത്. യുവാവിൽ നിന്നും 3000 രൂപയും പോലീസ് പിടിച്ചെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

