കണ്ണാടിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദേശസേവ യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ചടങ്ങിൽ നൽകി. തുടർന്ന് പോസ്റ്റർ നിർമ്മാണം, “മരം ഒരു വരം” എന്ന വിഷയത്തിലുള്ള സ്കിറ്റ്, തണൽമരം നടൽ, പ്രകൃതി നടത്തം, വൃക്ഷത്തൈ വിതരണം, പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി, പ്രകൃതിയെ സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് മികച്ച ലോകം കൈമാറേണ്ടതിന്റെ ആവശ്യകത സമൂഹത്തിന് പകർന്നു നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

