പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ് മൂന്ന് പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

വളപട്ടണം: പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 60,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മൂന്നു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് പാലോട്ടുകുന്നുമ്പ്രം സ്വദേശിനി സി. റോഷിദ (42) യുടെ പരാതിയിലാണ് തൊടുപുഴ കൊളപ്പാറ സ്വദേശിയും ഏറണാകുളം കളമശേരിയിലെ പ്രൊഫഷണൽ സ്സർവ്വീസ് ഇന്നവേഷൻ സ് കൊറസോൺ പ്രൊപ്രൈറ്ററുമായ അനന്തു കൃഷ്‌ണൻ, കണ്ണൂർ സീഡ് സൊസൈറ്റി പ്രൊജക്ട് കോർഡിനേറ്റർ മോഹനൻ എന്ന അമ്പൻ മോഹനൻ, സീഡ് സൊസൈറ്റി പ്രൊമോട്ടർ പി പി രജീഷ് എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. പരാതിക്കാരിയിൽ നിന്നും 2024 സപ്തംബർ 18 നാണ് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 60,000 രൂപ പ്രതികൾ കൈപ്പറ്റിയത്.ശേഷം സ്‌കൂട്ടറോ നൽകിയ പണമോ തിരികെ നൽകാതെ വിശ്വാസവഞ്ചന ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!