പാപ്പിനിശ്ശേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു. അപകടം നടന്നയുടൻ വൈദ്യുതി വിതരണം നിലച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ 10 മണിയോടെ വെസ്റ്റേൺ ഇന്ത്യ കോട്ടൻസിന് സമീപത്താണ് അപകടമുണ്ടായത്. ‘നിധിൻ’ എന്ന പേരുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂണും കമ്പിയും പൊട്ടി ബസിനു മുകളിലേക്ക് വീണു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും താറുമാറായി. കെ.എസ്.ഇ.ബിക്ക് ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടൽ.

ദേശീയപാതയിലേക്ക് വൈദ്യുതത്തൂൺ പൊട്ടിവീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അപകടവിവരമറിഞ്ഞ് പോലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ച് റോഡിലേക്ക് വീണ വൈദ്യുതത്തൂണും അപകടത്തിൽപ്പെട്ട ബസും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!