തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മേയ് 27, 28 തീയതികളിലാണ് അവധി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും.
നേരത്തെ കലണ്ടർ പ്രകാരം മേയ് 27-നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം മേയ് 28-ന് ആയതിനാലാണ് രണ്ട് ദിവസത്തെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

